Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Felled Logs

Kollam

ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ല്‍ മു​റി​ച്ചി​ട്ട ത​ടി​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി

ശാ​സ്താം​കോ​ട്ട : തി​ര​ക്കേ​റി​യ പാ​ത​യോ​ര​ങ്ങ​ളി​ല്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന വ​ലി​യ ത​ടി​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് വെ​ട്ടി​യി​ട്ട വൃ​ക്ഷ​ത്തി​ന്‍റെ വ​ലി​യ​ ക​ഷ​ണം ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ലെ ഒരു വശ ത്തായി കിടപ്പുണ്ട്. പ​രി​സ​ര​ത്തെ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​ട്ടും ഇവ മാ​റ്റാ​ന്‍ ന​ട​പ​ടി​യി​ല്ല.

പാ​ത​ക​ളു​ടെ വ​ക്കി​ല്‍ അ​പ​ക​ട​ക​ര​മാ​യി പ​ല​യി​ട​ത്തും നി​ന്ന മ​ര​ങ്ങ​ള്‍ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് മാ​സ​ങ്ങ​ള്‍​ക്കു​ മു​ന്‍​പ് മു​റി​ച്ചു​മാ​റ്റി. ശാ​സ്താം​കോ​ട്ട-​ഭ​ര​ണി​ക്കാ​വ് പാ​ത​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് തെ​ക്ക് വ​ള​വി​ല്‍ നി​ന്ന കൂ​റ്റ​ന്‍​മ​ര​വും ഇ​ത്ത​ര​ത്തി​ല്‍ വെ​ട്ടി. അ​വ ക​ഷ​ണ​ങ്ങ​ളാ​ക്കി പാ​ത​വ​ക്കി​ല്‍ കൂ​ട്ടി​യി​ട്ടു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​ടി​ക​ള്‍ നീ​ക്കം​ചെ​യ്യാ​തെ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

തി​ര​ക്കു​ള്ള പാ​ത​യി​ല്‍ വീ​തി​കു​റ​ഞ്ഞ​ഭാ​ഗ​ത്താ​ണ് ത​ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​വി​ടം കാ​ടു​വ​ള​ര്‍​ന്നു​ക​യ​റി പാ​ത​യി​ലേ​ക്കെ​ത്തി.​ത​ടി കി​ട​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​റി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​പ​ക​ട​സാ​ധ്യ​ത​യേ​റു​ക​യാ​ണ്. ആ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​വു​മി​ല്ല. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍​ധി​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ ഓ​ഫിസി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ലു​തും ചെ​റു​തു​മാ​യ വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ വെ​ട്ടി​മാ​റ്റി പാ​ത​യോ​ര​ത്ത് ത​ള്ളി. വ​ഴി ന​ട​ക്കാ​നോ ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​നോ ഇ​ട​മി​ല്ലാ​താ​യി. ത​ണ​ലു​ള്ള​തി​നാ​ല്‍ ദീ​ര്‍​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ള്‍ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി നി​ര്‍​ത്തി​യി​ടു​ന്ന സ്ഥ​ലം​കൂ​ടി​യാ​യി​രു​ന്നു അ​വി​ടം. ഇ​പ്പോ​ള്‍ അ​തും ഇ​ല്ലാ​താ​യി.

ച​ക്കു​വ​ള്ളി-​പു​തി​യ​കാ​വ് പാ​ത​യി​ലും വെ​ട്ടി​യി​ട്ട മ​ര​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​യി കി​ട​ക്കു​ന്നു​ണ്ട്. ശാ​സ്താം​ന​ട ജം​ഗ​ഷ​നി​ല്‍ കി​ട​ക്കു​ന്ന ത​ടി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പാ​രി​ക​ളും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. അ​വ നീ​ക്കം​ചെ​യ്യാ​തെ പാ​ത​യോ​ടു ചേ​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത് പാ​ത​യോ​ര​ത്തു​കൂ​ടി​യാ​ണ്. എ​ന്നാ​ല്‍ ത​ടി​ക​ള്‍ ന​ട​പ്പാ​ത​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ളു​ടെ ന​ട​പ്പാ​ത ഇ​ല്ലാ​താ​യി. കു​ട്ടി​ക​ള്‍ നി​ല​വി​ല്‍ റോ​ഡി​ല്‍​ക്കൂ​ടി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ആ ​ഭാ​ഗ​ത്താ​ണ് ബ​സു​ക​ള്‍​ക്ക് സ്റ്റോ​പ്പു​ള്ള​തും. എ​ന്നി​ട്ടും ജ​ന​ത്തി​ന്റെ ദു​രി​തം മാ​റ്റാ​ന്‍ ന​ട​പ​ടി​യി​ല്ല.

Latest News

Corehub Up